തിരുവനന്തപുരം : ഇന്ന് മലയാളികൾ മൂന്നാമോണം ആഘോഷിക്കുകയാണ്. അവിട്ടം നാളിൽ ആഘോഷങ്ങൾ തുടരുകയാണ്. (Onam celebration in Kerala)
ആചാരപ്പെരുമ നിലനിർത്തിയുള്ള ആഘോഷങ്ങൾ ആയിരുന്നു ഇത്തവണ. പല്ലശ്ശനയിലെ ഓണത്തല്ല് ഇതിനൊരു ഉദാഹരണമാണ്. പാലക്കാട് പല്ലശ്ശനയിലെ ഓണത്തല്ല് ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്.
ഓണനാളുകൾ ഈ നാട്ടുകാർക്ക് നാട്ടുരാജാവിനെ ചതിച്ചു കൊന്ന അയൽരാജാവിനെതിരെ പട നയിച്ചതിൻ്റെ ഓർമ്മ പുതുക്കൽ കൂടിയാണ്.