Onam 2025 : ഓണം വാരാഘോഷത്തിന് ഇന്ന് കലാശക്കൊട്ട് : കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി, സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

വൈകുന്നേരം 4 മണിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
Onam 2025 celebrations in Trivandrum
Published on

തിരുവനന്തപുരം : കേരള സർക്കാരിൻ്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. തലസ്ഥാനം വർണ്ണാഭമായ ഘോഷയാത്രയ്ക്ക് ഒരുങ്ങുകയാണ്. (Onam 2025 celebrations in Trivandrum)

വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് ഇത് കിഴക്കേക്കോട്ടയിൽ അവസാനിക്കും. ആയിരത്തിൽപ്പരം കലാകാരന്മാരും, അറുപതോളം ഫ്ലോട്ടുകളും ഇതിൻ്റെ ഭാഗമാകും. വൈകുന്നേരം 4 മണിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com