തിരുവനന്തപുരം : തിരുവനന്തപുരത്ത് കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം നാളെയാണ് സമാപിക്കുന്നത്. ഇതിനോടനുബന്ധിച്ച് നാളെ വൈകുന്നേരം നാലിന് മാനവീയം വീഥിയിൽ സാംസ്ക്കാരിക ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. (Onam 2025 celebrations in Trivandrum)
ഘോഷയാത്രയുടെ വരവറിയിച്ച് 51 കലാകാരന്മാർ ശംഖനാദം മുഴക്കും. വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ സാംസ്ക്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കമാകും.
വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് ഇത് കിഴക്കേക്കോട്ടയിൽ അവസാനിക്കും. ആയിരത്തിൽപ്പരം കലാകാരന്മാരും, 59 ഫ്ളോട്ടുകളും പരിപാടിയിലുണ്ട്.