തിരുവനന്തപുരം : തലസ്ഥാനത്തെ ഓണം സമാപന ഘോഷയാത്ര ചൊവ്വാഴ്ച നടക്കും. വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയിലാണ് ഘോഷയാത്ര സമാപിക്കുന്നത്. ഇക്കാര്യം അറിയിച്ചത് മന്ത്രി വി ശിവൻകുട്ടിയാണ്. (Onam 2025 celebrations in Trivandrum)
ആയിരത്തിൽ പരം കലാകാരന്മാർ ഇതിൽ പങ്കെടുക്കും. 60ഓളം ഫ്ളോട്ടുകളും ഉണ്ടാകും. വൈകുന്നേരം ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവർണറാണ്. ഇതിൽ ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും പങ്കുചേരും.