തിരുവനന്തപുരം : കേരളം വർണ്ണക്കാഴ്ച്ചകളുടെ ഓണാഘോഷത്തിലേക്ക് ചുവടു വയ്ക്കുകയാണ്. ഇന്ന് ഒന്നാം ഓണമാണ്. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. (Onam 2025 celebration in Kerala)
ഓണച്ചന്തകളിലും വഴിയോരങ്ങളിലുമെല്ലാം കച്ചവടങ്ങൾ സജീവമാണ്. നാട്ടിലും വിദേശത്തുമുള്ള മലയാളികൾ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
തിരുവോണമൊരുക്കാനായുള്ള അവസാനവട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് പറയുന്നത്. നാളെ തിരുവോണം കൊണ്ടാടും.