Onam : ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ സംസ്ഥാന സർക്കാർ നേരിട്ട് ക്ഷണിക്കും: ഓണം വാരാഘോഷ സമാപന യാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും

പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും.
Onam : ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ സംസ്ഥാന സർക്കാർ നേരിട്ട് ക്ഷണിക്കും: ഓണം വാരാഘോഷ സമാപന യാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും
Published on

തിരുവനന്തപുരം : കേരളത്തിലെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ ഇന്ന് നേരിട്ടെത്തി ക്ഷണിക്കും. വൈകുന്നേരം നാല് മണിക്കാണ് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ രാജ്ഭവനിലേക്ക് എത്തുന്നത്.(Ministers to directly invite the Governor to Onam celebrations)

ഗവർണറാണ് ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് ഈ വർഷത്തെ ഓണപ്പരിപാടികൾ. ഇതിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും.

പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കലാപരിപാടികൾ നടക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com