Nilambur By-election : 'അടിത്തറ തകർന്നിട്ടില്ല, അൻവർ പിടിച്ചത് എൽ ഡി എഫ് വോട്ടുകൾ ആണെന്ന് പറയാനാകില്ല': TP രാമകൃഷ്ണൻ

കേരളത്തിൽ എവിടെയായാലും ജനങ്ങൾ ഇടത് സർക്കാരിൻ്റെ നേട്ടങ്ങൾ നല്ല നിലയിൽ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Nilambur By-election Result 2025
Published on

മലപ്പുറം : നിലമ്പൂരിൽ പി വി അൻവർ പിടിച്ചത് എൽ ഡി എഫ് വോട്ടുകൾ ആണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടിത്തറ തകർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Nilambur By-election Result 2025)

കേരളത്തിൽ എവിടെയായാലും ജനങ്ങൾ ഇടത് സർക്കാരിൻ്റെ നേട്ടങ്ങൾ നല്ല നിലയിൽ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ആ നേട്ടങ്ങൾ നിരാകരിച്ച് കൊണ്ടുള്ള നിലപാട് ജനങ്ങൾ സ്വീകരിച്ചുവെന്ന് കരുതാനാകില്ലെന്നാണ് ടി പി രാമകൃഷ്ണൻ പറഞ്ഞത്. എല്ലാം സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com