Nilambur By-election : നിലമ്പൂരിൽ കോൺഗ്രസിനെ ചേർത്ത് പിടിച്ച് മുസ്ലിം ലീഗ്: മധുരമൂറും വിജയം

ഇത്തവണ തുടക്കത്തിൽ തന്നെ ലീഗ് നേതാക്കളെ സജീവമായി രംഗത്തിറക്കിയാണ് പ്രവർത്തിച്ചത്
Nilambur By-election : നിലമ്പൂരിൽ കോൺഗ്രസിനെ ചേർത്ത് പിടിച്ച് മുസ്ലിം ലീഗ്: മധുരമൂറും വിജയം
Published on

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് പോലെ നിലമ്പൂരിലേത് കൂട്ടമായുള്ള പ്രവർത്തനത്തിൻ്റെ വിജയമാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേര് മുസ്ലിം ലീഗിൻറേതാണ്. (Nilambur By-election Result 2025)

മലപ്പുറത്തെ രാഷ്ട്രീയം മറ്റു മണ്ഡലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‍തമാണ്. കോൺഗ്രസും ലീഗും പലപ്പോഴും സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എന്നാൽ, ഇത്തവണ അത് എല്ലാവരും മറന്നു. ഒരുമിച്ച് നിന്ന് അവസാന വോട്ടും തങ്ങളുടെ പെട്ടിയിലാക്കി.

സ്ഥാനാർത്ഥിക്കായി കഴിവതും പ്രവർത്തിച്ചു. ഇത്തവണ തുടക്കത്തിൽ തന്നെ ലീഗ് നേതാക്കളെ സജീവമായി രംഗത്തിറക്കിയാണ് പ്രവർത്തിച്ചത്. അതിൻ്റെ ഫലമായി നിലമ്പൂരിൽ ലഭിച്ചത് മിന്നും വിജയമാണ്. ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം എന്ന് കേട്ടിട്ടില്ലേ ?

Related Stories

No stories found.
Times Kerala
timeskerala.com