മലപ്പുറം : നിലമ്പൂരിനെ യു ഡി എഫിന് തിരികെ നൽകി ആര്യാടൻ ഷൗക്കത്ത്. വെറും വിജയമല്ല, ഇത് മിന്നും വിജയമാണ്. 11005 വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയത്. വിജയം ഉറപ്പിച്ചതോടെ അദ്ദേഹം ആദ്യം പോയത് ഉമ്മയ്ക്കരികിലേക്കാണ്. (Nilambur By-election Result 2025)
മൊബൈലിൽ ഫലപ്രഖ്യാപനം കണ്ടുകൊണ്ടിരുന്ന ഉമ്മയെ ആര്യാടൻ ഷൗക്കത്ത് വാരിപ്പുണർന്നു. വൈകാരിക നിമിഷങ്ങൾക്കാണ് അവിടെയുണ്ടായിരുന്ന ഓരോരുത്തരും സാക്ഷ്യം വഹിച്ചത്.
തൻ്റെ പിതാവിന് ഏറ്റവും സങ്കടമുണ്ടാക്കിയ കാര്യമാണ് നിലമ്പൂർ നഷ്ടപ്പെട്ടതെന്നും, ഈ വിജയം അദ്ദേഹത്തിന് കാണാനായില്ലല്ലോ എന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ ആത്മാവ് ഇതറിയുന്നുണ്ടാകുമെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.
പിന്നാലെ വീട്ടിൽ നിന്നും തുറന്ന ജീപ്പിലാണ് അണികളോടൊപ്പം അദ്ദേഹം ഘോഷയാത്രയായി യു ഡി എഫ് ഓഫീസിലേക്ക് പോയത്.