Nilambur By-election: 'ശക്തമായ ഭരണ വിരുദ്ധ വികാരം, പിണറായി വിജയൻ രാജിവച്ച് ഒഴിയണം': രമേശ് ചെന്നിത്തല

കേരള രാഷ്ട്രീയത്തിൽ ബി ജെ പി എടുക്കാച്ചരക്കായി മാറിയെന്നും, അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും അദ്ദേഹം പ്രതികരിച്ചു
Nilambur By-election Result 2025
Published on

മലപ്പുറം : നിലമ്പൂരിൽ ഉജ്ജ്വലമായ വിജയം ഉറപ്പിച്ചിരിക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. സീറ്റ് തട്ടിക്ക പിടിച്ചുവെന്നും, ഇവിടെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.(Nilambur By-election Result 2025)

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു മുന്നണി ഗവൺമെൻറ് കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നുവെന്നും, ഈ സെമിഫൈനലിൽ യു ഡി എഫ് ജയിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരള രാഷ്ട്രീയത്തിൽ ബി ജെ പി എടുക്കാച്ചരക്കായി മാറിയെന്നും, അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com