മലപ്പുറം : നിലമ്പൂരിൽ വോട്ടെണ്ണൽ പതിമൂന്നാം റൗണ്ടിലേക്ക് കടന്നു. നിലമ്പൂർ നഗരസഭയിലും മുന്നേറിയത് ആര്യാടൻ ഷൗക്കത്താണ്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. ലീഡ് 8138 ആണ്. (Nilambur By-election Result 2025)
എൽഡിഎഫ് 40593, യുഡിഎഫ് 48679, അൻവർ 13573, ബിജെപി 5452 എന്നിങ്ങനെയാണ് വോട്ട്. ഇതോടെ എൽ ഡി എഫ് പ്രതീക്ഷകൾ അസ്തമിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ പിന്നിലേക്ക് തള്ളിമാറ്റി യു ഡി എഫ് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.