മലപ്പുറം : നിലമ്പൂരിൽ വോട്ടെണ്ണൽ 7ാം റൗണ്ട് ആണ് നടക്കുന്നത്. ലീഡ് അയ്യായിരം കടന്ന് മുന്നിൽ യു ഡി എഫ് തന്നെയാണ്. എൽ ഡി എഫിന് വിജയ പ്രതീക്ഷ മങ്ങുകയാണ്. അതേസമയം, പി വി അൻവർ വിടാതെ പിടിച്ചുനിൽക്കുന്നുണ്ട്. (Nilambur By-election Result 2025)
എന്നാൽ, അഞ്ചാം റൗണ്ടിൽ എണ്ണേണ്ട ഒൻപതാം നമ്പർ ബൂത്തിലെ വോട്ടെണ്ണിയിട്ടില്ല.യന്ത്രത്തകരാറാണ് കാരണം. യു ഡി എഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടൻ ഷൗക്കത്ത് എത്തിച്ചേർന്നിരിക്കുകയാണ്.
എൽഡിഎഫ് 19472, യുഡിഎഫ് 24229, അൻവർ 7777, ബിജെപി 2786 എന്നിങ്ങനെയാണ് ഫലം. മൂത്തേടത്ത് അൻവറിന് കാര്യമായി വോട്ട് ചോർത്താൻ സാധിച്ചിട്ടില്ല.