നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് | CPM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അവലോകനവും ഭാരതാംബ ചിത വിവാദവും യോഗത്തിൽ ചർച്ച വിഷയമയേക്കും.
CPM
Published on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും(CPM). എ.കെ.ജി സെന്ററിലാണ് യോഗം നടക്കുക. സി.പി.എം സ്ഥാനാർഥി എം.സ്വരാജ് യോഗത്തിൽ പങ്കെടുക്കും. ബൂത്ത് തലങ്ങളിൽ നിന്നുള്ള വോട്ടുകളുടെ വിവിധ കണക്കുകൾ യോഗം വിശകലനം ചെയ്യും. യോഗത്തിന് ശേഷം പാർട്ടിയുടെ വിലയിരുത്തലുകൾ എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് വിശദീകരിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അവലോകനവും ഭാരതാംബ ചിത വിവാദവും യോഗത്തിൽ ചർച്ചാ വിഷയമയേക്കും. ഇതിനുപുറമെ എം.പി ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശവും ചർച്ചയാകും. അതേസമയം അൻവർ പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന്റേത് ആകുമെന്നാണ് സിപിഎം അവലോകനം.

Related Stories

No stories found.
Times Kerala
timeskerala.com