മലപ്പുറം : നിലമ്പൂരിൽ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് നന്ദി പറയാൻ ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഇത് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ്. (Nilambur By-election)
രാവിലെ ഒമ്പതരയോടെ പാണക്കാടെത്തുന്ന അദ്ദേഹം സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളെ കാണും. അതേസമയം, സി പി എമ്മിൻ്റെ നീക്കം വോട്ട് ചോർച്ചയെക്കുറിച്ച് ആഴത്തിൽ പരിശോധന നടത്തുക എന്നതാണ്.
ഒറ്റയ്ക്ക് മത്സരിച്ച്, ഒരുപാട് വോട്ടുകൾ നേടിയതിനാൽ തന്നെ യു ഡി എഫ് പ്രവേശനത്തിൻ്റെ പ്രതീക്ഷയിലാണ് പി വി അൻവർ.