മലപ്പുറം : കേരളമൊട്ടാകെ ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവരാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കണ്ടറി സ്‌കൂളിലാണ് വോട്ടെണ്ണി തുടങ്ങുക. (Nilambur By-election )
ആദ്യ സൂചനകൾ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവ്വീസ് വോട്ടുകളാണ്. പിന്നീട് 14 ടേബിളുകളിലായി ഇ വി എം വോട്ടുകൾ എണ്ണും. രാവിലെ എട്ടു മുതൽ results.eci.gov.in എന്ന വെബ്‌സൈറ്റിൽ ഫലസൂചനകൾ അറിയാവുന്നതാണ്.
വോട്ടെണ്ണൽ നടക്കുന്നത് 19 റൗണ്ടുകളിലായാണ്. 7.30 ന് സ്ട്രോങ്ങ് റൂം തുറക്കും. മുന്നണികൾക്ക് ആത്മവിശവാസം ഉണ്ടെങ്കിലും അൻവർ പിടിക്കുന്ന വോട്ടുകളിലേക്കാണ് അവരുടെ കണ്ണ്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകൾ ആണുള്ളത്.