മലപ്പുറം : നിലമ്പൂരിൽ ജനങ്ങൾ ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മുന്നണികൾ ഏറെ പ്രതീക്ഷയിലാണ്. യു ഡി എഫ് കണക്കുകൂട്ടുന്നത് പന്ത്രണ്ടായിരത്തിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ്.(Nilambur By-election)
എൽ ഡി എഫിനും ഏറെ ആത്മവിശ്വാസം ഉണ്ട്. നില മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. എന്നാൽ, എല്ലാവർക്കും ഭീതിയായി പി വി അൻവർ മുന്നിൽ തന്നെയുണ്ട്.
ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വോട്ടെണ്ണലിന് വേണ്ട സജ്ജീകരണങ്ങൾ പൂർത്തിയായി. ഇതിനായി നിയോഗിച്ചിരിക്കുന്നത്120ലധികം ഉദ്യോഗസ്ഥരെയാണ്.