മലപ്പുറം : നിലമ്പൂരിൽ വോട്ടെടുപ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ നിരയാണ് കാണാൻ കഴിയുന്നത്. (Nilambur By-election)
ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജ്, യു ഡി എഫിൻ്റെ ആര്യാടൻ ഷൗക്കത്ത് എന്നിവർ രാവിലെ തന്നെ മാങ്കുത്ത് എൽപി സ്കൂളിലും, വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ടുകൾ രേഖപ്പെടുത്തി.
സ്വരാജ് പറഞ്ഞത് വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പ്രധാനം എന്നാണ്. ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ഏഴു മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.