
മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ന് നിശബ്‍ദ പ്രചാരണം നടക്കും(By-election). കഴിഞ്ഞ ദിവസം 20 ദിവസം നീണ്ടുനിന്ന പ്രചാരണ പരിപാടികളുടെ ആവേശകരമായ കൊട്ടിക്കലാശം നടന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥിയായ പി.വി. അൻവറിന് കൊട്ടിക്കലാശം ഉണ്ടായിരുന്നില്ല.
നിലമ്പൂരിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിവരെ തുടരും. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് വിവിധ ഇടങ്ങളിൽ നടക്കും. ഉച്ചയോടെ വിതരണം പൂർത്തിയാകും. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് കൂടുതൽ മെഷീനുകൾ സജ്ജമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.