
ന്യൂഡൽഹി: പാർലമെന്റ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു(Parliament). മൺസൂൺ സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാരിന്റെ നിർദ്ദേശം ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി അംഗീകരിച്ചതായും അദ്ദേഹം കൂട്ടി ചേർത്തു.
അതേസമയം ഓഗസ്റ്റ് 13, 14 തീയതികളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ കണക്കിലെടുത്ത് സമ്മേളനം ഉണ്ടായിരിക്കില്ല. കിരൺ റിജിജു തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.