
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളിലെ ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ എൻഡിഎയിൽ ഭിന്നത. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ടിഡിപി അനുകൂലിച്ചപ്പോൾ ജെഡിയുവും എൽജെപിയും എതിർപ്പുമായി രംഗത്തെത്തി. കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.