
ബാരാമതി: രാജ്യസഭയിലെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാർ. (Sharad Pawar)
ശരദ് പവാറിന്റെ കൊച്ചുമകൻ യുഗേന്ദ്ര പവാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻസിപി മേധാവി ബാരാമതി പര്യടനത്തിലായിരുന്നു പ്രസ്താവന നടത്തിയത്. മൂന്ന് തവണ മുഖ്യമന്ത്രിയായ ശരദ് പവാർ പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തം കൈമാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ജനങ്ങളെ സേവിക്കുന്നത് തുടരാൻ ഒരു തിരഞ്ഞെടുപ്പിലും വിജയിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 2026ൽ പവാറിന്റെ രാജ്യസഭാ കാലാവധി പൂർത്തിയാകും.
1967 ൽ ബാരാമതിയിൽ നിന്ന് ആദ്യമായി എംഎൽഎയായതിന് ശേഷം 57 വർഷത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത പവാർ മുന്നോട്ടു നീങ്ങിയത്. ദേശിയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം ദേശിയ തലത്തിൽ നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.