യുവതിയും രണ്ട് പെണ്‍മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം |Murder

Murder
Published on

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കരാവല്‍ നഗര്‍ പ്രദേശത്തെ ഒരു വീട്ടിൽ, യുവതിയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയാണ് അയല്‍വാസികള്‍ വീടിനുള്ളില്‍ 28-കാരിയായ ജയശ്രീയെയും അവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ജയശ്രീയുടെ ഭർത്താവ് പ്രദീപിനെ കാണാതാവുകയും ചെയ്തു. ഇയാൾ ഒളിവിൽ പോയതാണെന്നാണ് സംശയം. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അതേസമയം, ജയശ്രീയും ഭര്‍ത്താവ് പ്രദീപും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com