ബീഹാറിൽ ആന്റ-സിമാരിയ പാലം ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി | Anta-Simaria Bridge

ഏഷ്യയിലെ ഏറ്റവും വീതിയുള്ള പാലമായി കണക്കാക്കപ്പെടുന്ന പാലമാണിത്.
Anta-Simaria Bridge
Published on

പട്ന: ബീഹാറിൽ ഗംഗ നദിക്ക് കുറുകെ നിർമ്മിച്ച ആന്റ-സിമാരിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു(Anta-Simaria Bridge). പട്നയിലെ മൊകാമയെയും ബെഗുസാരായെയും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. 1.86 കിലോമീറ്റർ നീളമുള്ള പാലം 6 വാരി പാതയായാണ് ഒരുക്കിയിട്ടുള്ളത്.

ഏഷ്യയിലെ ഏറ്റവും വീതിയുള്ള പാലമായി കണക്കാക്കപ്പെടുന്ന പാലമാണിത്. നാഷണൽ ഹൈവേ 31 ൽ 1,870 കോടി രൂപയിലധികം ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. അതേസമയം ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാലം ഉദ്ഘാടനം ചെയ്തതെന്നത് ശ്രദ്ധേയമാണ്. ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള പദ്ധതിയിലാണ് പാലം ഉൾപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com