പട്ന: മുസാഫർപൂരിലെ ഗർഹുവ ചൗക്കിൽ അജ്ഞാത സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി(murder). ബുധനാഴ്ച രാവിലെ 8 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ശേഷം ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് എത്തി ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. എന്നാൽ പ്രദേശവാസികൾ പ്രതിഷേധിച്ച് പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. ഇതോടെ വാഹനത്തിന്റെ മുൻഭാഗം തകർന്നു. പോലീസ് പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്നെങ്കിൽ സംഭവം നടക്കുമായിരുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.