
കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊലൂഷനുകൾ എന്നിവയിലെ മുന്‍ നിര ആഗോള കമ്പനി ആയ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഐസിഐസിഐ ലോംബാർഡിനെ പൂർണ്ണമായും ഓട്ടോമേറ്റഡായ മൾട്ടി-റീജിയൻ ഡിസാസ്റ്റർ റിക്കവറി സ്വിച്ച്ഓവർ നേടാൻ സജ്ജമാക്കി. ഇതോടെ ആമസോൺ വെബ് സർവീസസ് ക്ലൗഡിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് മൾട്ടി-റീജിയൻ പ്രതിരോധശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായി ഐസിഐസിഐ ലോംബാർഡ്.
അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സ്വീകരിച്ചിരിക്കുന്നത് ഓട്ടോമേഷൻ-ഫസ്റ്റ്, ഇൻഫ്രാസ്ട്രക്‌ചർ-ആസ്-കോഡ് എന്ന സമീപനമാണ്. ആമസോൺ വെബ് സർവീസസിന്‍റെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ഡൗൺടൈമോടെയും മനുഷ്യ ഇടപെടല്‍ ഇല്ലാതെ ഓട്ടോമേറ്റഡായി സിസ്റ്റം തകരാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ.
ഞങ്ങളുടെ ഡിജിറ്റൽ ഓപ്പറേറ്റിംഗ് മോഡലിന്‍റെ കാതൽ അതിന്‍റെ പ്രതിരോധശേഷിയാണെന്നും ടിസിഎസിനെ ഞങ്ങളുടെ ടെക്നോളജി പങ്കാളിയായി ഉൾപ്പെടുത്തിയതിനാൽ ഡിസാസ്റ്റർ റിക്കവറി ശേഷിയെ ചടുലമായ ഓട്ടോമേറ്റഡ്, ക്ലൗഡ്-നേറ്റീവ് സജ്ജീകരണമായി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നും ഐസിഐസിഐ ലോംബാർഡിന്‍റെ ടെക്നോളജി ആൻഡ് ഹെൽത്ത് (അണ്ടർറൈറ്റിംഗ് ആന്‍റ് ക്ലെയിംസ്) ചീഫ് ഗിരീഷ് നായക് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഇൻഫ്രാസ്ട്രക്‌ചർ പ്രശ്നങ്ങളെ നേരിടാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഓട്ടോമേറ്റഡ് ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സജ്ജമാക്കുന്നതിന് ടിസിഎസിന്‍റെ ഇൻഷുറൻസ് മേഖലയിലെ ക്ലൗഡ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയതിന് അവരോട് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലൗഡ്-നേറ്റീവ് ഇന്നൊവേഷനിലൂടെ സേവന സ്വീകര്‍ത്താക്കള്‍ക്ക് അടുത്ത തലമുറ പ്രതിരോധശേഷി നേടാൻ സഹായിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ബന്ധം എടുത്തുകാണിക്കുന്നുവെന്ന് ടിസിഎസ് ഇന്ത്യ ബിസിനസ്-പ്രസിഡന്‍റ് ആന്‍റ് കൺട്രി ഹെഡ് ഉജ്ജ്വൽ മാഥുർ പറഞ്ഞു. ഓട്ടോമേഷനാല്‍ നയിക്കപ്പെടുന്ന ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ ബിഎഫ്എസ്ഐ മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തടസ്സമില്ലാത്തതും വേഗതയേറിയതും വിപുലീകരിക്കാവുന്നതുമായ ഡിസാസ്റ്റർ റിക്കവറി മനുഷ്യ ഇടപെടല്‍ ഇല്ലാതെതന്നെ ലഭ്യമാക്കും. ഈ ഡിജിറ്റൽ യുഗത്തിൽ ഇൻഫ്രാസ്ട്രക്‌ചർ പ്രതിരോധശേഷിയെ പുനർനിർവചിക്കാൻ ഐസിഐസിഐ ലോംബാർഡുമായുള്ള സഹകരണത്തിലൂടെ സാധിച്ചതില്‍ ഞങ്ങൾ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006 മുതൽ ഐസിഐസിഐ ലോംബാർഡിന്‍റെ തന്ത്രപരമായ ഐടി പങ്കാളിയായി പ്രവര്‍ത്തിച്ചുവരുന്ന ടിസിഎസ്, 2013 മുതൽ അവരുടെ ഡേറ്റാസെന്‍റർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുവരുന്നു. 2021-ൽ ഐസിഐസിഐ ലോംബാർഡിന്‍റെ എല്ലാ ആപ്ലിക്കേഷനുകളും പബ്ലിക് ക്ലൗഡിലേക്ക് തടസ്സമില്ലാതെ മൈഗ്രേറ്റ് ചെയ്യുന്നതിൽ ടിസിഎസ് നിർണായക പങ്കുവഹിച്ചു. അന്നുമുതൽ ഐസിഐസിഐ ലോംബാർഡിന്‍റെ ക്ലൗഡ് സംവിധാനത്തെ പിന്തുണച്ചു വരികയാണ് ടിസിഎസ്