ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ ; ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി |Narendra modi

വ്യാപാര ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി.
modi trump
Published on

ഡൽഹി : ​ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ നടപടി എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ട്രംപുമായി ഫോണിൽ സംസാരിച്ചതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനോട് സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി. വരുന്ന ആഴ്ചകളില്‍ തുടര്‍ന്നും അടുത്ത ബന്ധം പുലര്‍ത്താന്‍ ധാരണയായി.' പ്രധാനമന്ത്രി മോദി ‘എക്‌സി’ല്‍ കുറിച്ചു.

ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലും ഹമാസും സമ്മതിച്ചതായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com