
കാൺപൂർ: ഉത്തർപ്രദേശിൽ യുവതി ഭർത്താവിന്റെ ചെവി കടിച്ചു മുറിച്ചു( husband - Wife conflict). കാൺപൂർ സ്വദേശിയായ സരികയാണ് ഭർത്താവ് അമിത് സോങ്കറിന്റെ വലതു ചെവി കടിച്ചു മുറിച്ചത്.
അമിത് സോഫയിൽ ഉറങ്ങി കിടക്കവെ ഭാര്യ വഴക്കുണ്ടാക്കുകയും തുടർന്ന് ആക്രമിക്കുകയും ആയിരുന്നു. ഭാര്യയ്‌ക്കെതിരെ അമിത് പോലീസിൽ പരാതി നൽകി.
ഭർത്താവിനെതിരെ ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇരുവരും വിവാഹ മോചിതരാകാൻ ഇരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.