
കൊൽക്കത്ത: കൊല്‍ക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗക്കൊല നടന്ന ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ പിടിയിലാക്കിയത് l. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.