
ഉത്തർപ്രദേശ് : അമേഠിയിൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും തുപ്പൽ നക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ(sexually assault). കേസിൽ നിതിൻ (23), രോഹിത് (24) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 18 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ കുട്ടികളെ ബർസന്ദ ഗ്രാമത്തിൽ എത്തിച്ചാണ് മർദ്ദിച്ചത്. ശേഷം സിംഗ്നമൗ ഗ്രാമത്തിലെ പൂന്തോട്ടത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബസാർ ഷുക്കുൽ പോലീസിൽ കുട്ടിയുടെ പിതാവ് പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടന്നത്.