ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ യുവാക്കൾ അടിച്ചുകൊന്നു

ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ യുവാക്കൾ അടിച്ചുകൊന്നു
Published on

ഡൽഹി: ജോലിസ്ഥലത്ത് വെച്ച് നിരന്തരം അപമാനിച്ചതിന് തുടർന്ന് യുവാക്കൾ സഹപ്രവർത്തകനെ കൊലപ്പെടുത്തി. 25 വയസുള്ള ഗോലുവാണ് കൊല്ലപ്പെട്ടത്. രാംപുര പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് സംഘടിപ്പിച്ച പരിശോധനയിൽ ഒരു പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയാതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഭീഷം സിംഗ് വ്യക്തമാക്കി.

കേസ് രജിസ്റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിലാണ് മരിച്ച വ്യക്തി ഗോലു ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com