മഹാരാഷ്ട്രയിൽ വഴിയിൽ തടഞ്ഞു നിർത്തി യുവാവിനെ മർദിച്ചു: ബെൽറ്റ് ഊരി അടച്ചു; 3 പേർ കസ്റ്റഡിയിൽ | Youth attacked

ദിവസങ്ങൾക്ക് മുൻപ് കമ്പനിയിലെ എന്തോ പ്രശ്നത്തെ ചൊല്ലി ഇരയും സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു.
Youth attacked
Published on

പൂനെ: അലണ്ടി-മാർക്കൽ റോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു(Youth attacked). വെള്ളിയാഴ്ച വൈകുന്നേരമാണ് മോഷി നിവാസിയായ 32 വയസുള്ള യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചത്.

ഇരയും സംഘവും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. ദിവസങ്ങൾക്ക് മുൻപ് കമ്പനിയിലെ എന്തോ പ്രശ്നത്തെ ചൊല്ലി ഇരയും സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകുന്നേരം യുവാവ് കമ്പനിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംഘവും 5 കൂട്ടാളികളും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ശേഷം ബെൽറ്റ് ഊരി അടിച്ചതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് 3 പ്രതികളെയും അറസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com