
ഹർദോയ്: ഉത്തർപ്രദേശിലെ മല്ലവൻ പ്രദേശത്തെ പെട്രോൾ പമ്പിൽ യുവാവിനെ ഒരു കൂട്ടം ആക്രമികൾ ചേർന്ന് നിറയൊഴിച്ചു(Youth injured). ആക്രമണത്തിൽ, മുൻ മല്ലവൻ മുനിസിപ്പാലിറ്റി ചെയർമാൻ വിശാൽ ജയ്‌സ്വാളിന്റെ അടുത്ത സഹായിയായ താജുദ്ദീൻ(23) ആണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാനു ജയ്‌സ്വാളിന്റെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകവേ കത്ര-ബിൽഹൗർ ഹൈവേയിലെ അസ്മാനി പാലസിന് സമീപത്തുള്ള പെട്രോൾ പമ്പിൽ വച്ചാണ് ആക്രമണമുണ്ടായത്. അതേസമയം, പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായതിനാൽ ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.