
മഹാരാഷ്ട്ര: ജുഹുവിലെ നെഹ്‌റു നഗറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി(murder). ആക്രമണത്തിൽ കൃഷ്ണ ദേവേന്ദ്ര(27) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഞായറാഴ്ച പുലർച്ചെ 4 മണിയോടെ ചേരിക്കടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കവെയാണ് സംഭവം നടന്നത്.
ഇയാളെ പരമേശ്വർ ദേവേന്ദ്രയെന്ന പരിചയക്കാരനാണ് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഇരുവർക്കുമിടയിൽ ശത്രുത നിലനിന്നിരുന്നു. അതേസമയം, പ്രതിയായ പരമേശ്വർ ദേവേന്ദ്രയെ പോലീസ് അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തതായാണ് വിവരം.