ഇൻഡോറിൽ യുവാവ് ട്രെയിൻ തട്ടിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്(train). ശരീരവും തലയും വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുപിയിലെ ലളിത്പൂർ സ്വദേശി രാംകുമാർ കുർമി(28)യാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.