
മധ്യപ്രദേശ്: ഭോപ്പാലിൽ 40 വയസുകാരനെ ശ്മശാനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി(suicide). വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദൗലത്പൂർ കോക്ത സ്വദേശി മുന്നാലാൽ യാദവ് ആണ് ആത്മഹത്യ ചെയ്തത്.
ഷട്ടറിംഗ് തൊഴിലാളിയായ ഇയാളെ കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ മദ്യത്തിന് അടിമയാണെന്നും മന്ത്രവാദം നടത്തിയിരുന്നതായും കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ശ്മശാനത്തിൽ തൂങ്ങി മരിച്ച നിലയിൽ മുന്നാലാൽ യാദവിനെ കണ്ടെത്തിയത്.