മുംബൈ : ജിമ്മിൽ വ്യായാമത്തിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മിലിന്ദ് കുൽക്കർണി(37)യാണ് മരണപ്പെട്ടത്.പുനെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ജിമ്മിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജിമ്മിൽ വ്യായാമത്തിനു ശേഷം മിലിന്ദ് കുപ്പിയിൽ നിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നും മിലിന്ദിന് 60 മുതൽ 70 ശതമാനം വരെ ബ്ലോക്കുകൾ ഉണ്ടായിരു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.