ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു |Youth death

ഹര്‍ജീത് സിങ് എന്നയാളാണ് മരണപ്പെട്ടത്.
youth death
Published on

ഫിറോസ്പുര്‍ : ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം ഉണ്ടായത്. ഹര്‍ജീത് സിങ് എന്നയാളാണ് മരണപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയത് പിന്നാലെ പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു.

സിക്സർ അടിച്ചതിന് ശേഷം പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹർജീത് സിങ് ആദ്യം തളർന്നമട്ടിൽ ഇരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു.

ഉടന്‍ തന്നെ സഹതാരങ്ങള്‍ അടുത്തെത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെ സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com