
ഇൻഡോർ: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു(theft). മുസഖേദി പാലത്തിൽ നിന്ന് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഉമേന്ദ്ര സിംഗ് താക്കൂർ(32)നെ സംഘം ചേർന്ന് അടിച്ചു കൊന്നത്.
ചൊവ്വാഴ്ച രാവിലെ പിടിസി ഗ്രൗണ്ടിന് മുന്നിൽ കൈകളിലും കാലുകളിലും മുതുകിലുമായി മുറിവുകളോടെയാണ് ഉമേന്ദ്ര സിംഗ് താക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. മർദ്ദനത്തെ തുടർന്ന് ഇയാൾ മുസഖേദിയിൽ നിന്ന് പി.ടി.സി സർവീസ് റോഡ് ഭാഗത്തേക്ക് നടന്ന് പോയതായി വിവരമുണ്ട്. ശേഷമാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് ബുധനാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തു.