
ബെർഹാംപൂർ: ഗഞ്ചം ജില്ലയിലെ ഷെരഗഡയിൽ യുവാവിനെ ഒരു സംഘം അക്രമികൾ തല്ലിക്കൊന്നു(murder). സംഭവത്തിൽ ജഗന്നാഥ് പൂരിലെ ചന്ദൻ ബിസോയി(25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് യുവാവിനെ മർദിച്ചത്.
ബിസോയി സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസ്കയിലെ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.