
ബാംഗ്ലൂർ: ഇരുചക്ര വാഹനങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ(stealing mobile phones). ഹെഗ്‌ഡെ നഗർ സ്വദേശി മുഹമ്മദ് ഫർദീൻ സൽമാൻ (23) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും 80 ഫോണുകളും 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. ഇയാൾ ഇതിന് മുൻപും ഫോണുകൾ മോഷ്ടിച്ചതായും ജയിലിൽ കഴിഞ്ഞതായും പോലീസ് പറഞ്ഞു.
എന്നാൽ ജാമ്യത്തിലിറങ്ങുമ്പോഴെല്ലാം പ്രതി ഫോണുകൾ തട്ടിയെടുതാതായാണ് വിവരം. ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവരെയാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹായത്തിന് കൂട്ടാളികൾ ഉണ്ടെന്നാണ് വിവരം. ഇവർക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.