മംഗളൂരു : ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.യുവാവിനെ മംഗളൂരു സിഇഎൻ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദക്ഷിണ കന്നഡയിലെ മലവന്തിഗെയിൽ നിന്നുള്ള മുഹമ്മദ് കൈഫ് (22) ആണ് അറസ്റ്റിലായത്.
ഇടക്കിടെ ഐഡന്റിറ്റി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ആളെ തിരിച്ചറിയുന്നത് ശ്രമകരമായിരുന്നുവെന്ന് പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. കരാവലി ടൈഗേർസ് 909 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായി ആരോപിച്ച് ജൂലൈ 19 ന് മംഗളൂരു സിഇഎൻ പൊലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് (സെക്ഷൻ 66(സി)), ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 56, 353(1), 192 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പരിശോധനകൾക്ക് ശേഷം പ്രത്യേക സംഘം തമിഴ്‌നാട്ടിൽ നിന്ന് കൈഫിനെ കസ്റ്റഡിയിലെടുത്ത് മംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.