ബോസുമായി ബന്ധമുണ്ടെന്ന് സംശയം, തൊഴിലില്ലാത്തതിന്റെ അസ്വസ്ഥതയും; യുവാവ് ലിവ്-ഇൻ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; രണ്ട് ദിവസം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി | Young man strangles live-in partner
ഭോപ്പാൽ:ഭോപ്പാലിലെ ഗായത്രി നഗറിൽ, 29 വയസ്സുള്ള ഒരു യുവതിയെ അവരുടെ ലിവ്-ഇൻ പങ്കാളി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി (Young man strangles live-in partner ). പ്രതിയായ 32 വയസ്സുള്ള സച്ചിൻ രജ്പുത്, റിതിക സെന്നിനെ കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് രണ്ട് രാത്രികൾ അതിനടുത്തായി ഉറങ്ങുകയും ചെയ്തു.
ജൂൺ 27 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റിതികയ്ക്ക് അവളുടെ ബോസുമായി ബന്ധമുണ്ടെന്ന സംശയവും , ജോലിയില്ലാത്ത അവസ്ഥയും മൂലം ഇരുവരും തമ്മിൽ ദിവസവും തർക്കം നിലനിന്നിരുന്നതായും. തർക്കത്തിനൊടുവിൽ കോപാകുലനായി അയാൾ യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം സച്ചിൻ മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ് കട്ടിലിൽ കിടത്തി, അതേ മുറിയിൽ തന്നെ കഴിഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, അയാൾ രണ്ട് ദിവസം മൃതദേഹത്തിനരികിൽ ഉറങ്ങി, അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച മദ്യപിച്ച് അബോധാവസ്ഥയിലായ സച്ചിൻ മിസ്രോഡിലുള്ള തന്റെ സുഹൃത്ത് അനുജിനോട് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. അനുജ് ആദ്യം അത് വിശ്വസിച്ചില്ല. എന്നാൽ പിറ്റേന്ന് രാവിലെ സച്ചിൻ അതേ കുറ്റസമ്മതം ആവർത്തിച്ചപ്പോൾ, തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ അനുജ് ഒടുവിൽ പോലീസിനെ വിളിച്ചു.
ബജാരിയ പോലീസ് വാടക വീട്ടിലെത്തിയപ്പോൾ, സച്ചിൻ വിവരിച്ചതുപോലെ, അതേ പുതപ്പിൽ പൊതിഞ്ഞ നിലയിൽ, റിതികയുടെ അഴുകിയ മൃതദേഹം കട്ടിലിൽ കിടക്കുന്നതായി കണ്ടെത്തി.വിദിഷയിലെ സിറോഞ്ച് സ്വദേശിയാണ് സച്ചിൻ. ഏകദേശം 9 മാസം മുമ്പാണ് റിതികയും അവനും ഗായത്രി നഗറിലെ വീട്ടിലേക്ക് താമസം മാറിയത്. റിതിക ജോലി തുടർന്നെങ്കിലും, സച്ചിൻ തൊഴിൽരഹിതനായി തുടരുകയും അവളെ സംശയിക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ സച്ചിനെ കസ്റ്റഡിയിലെടുത്തു, കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.