
ന്യൂഡൽഹി: ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് യുവതിയെ യുവാവ് അഞ്ചാം നിലയിൽ നിന്ന് തള്ളിയിട്ടു(woman). ബുർഖ ധരിച്ച് വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടി നേഹ ആണെന്നും കൊല്ലപെടുത്തിയ കാമുകൻ തൗഫീഖ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. നേഹ വാട്ടർ ടാങ്ക് പരിശോധിക്കാൻ ടെറസിലേക്ക് പോയ സമയം യുവാവ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഈ കാഴ്ച പെൺകുട്ടിയുടെ പിതാവ് കണ്ടതോടെയാണ് ഇയാൾ നേഹയെ താഴേക്ക് തള്ളിയിട്ടത്. പെൺകുട്ടിയെ ഉടൻ തന്നെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി തൗഫീഖ് തങ്ങളുടെ കുടുംബത്തെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് നേഹയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു.