
ത്രിപുര: ട്രെയിൻ കോച്ചിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ആംഗ്യം കാണിച്ചതിനെ തുടർന്ന് യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു(train). മുഹമ്മദ് ഇബ്രാഹിം എന്ന യുവാവ് മോശമായി പെരുമറിയത് പെൺകുട്ടി ഫോണിൽ പകർത്തുകയായിരുന്നു. അഗർത്തലയ്ക്കും ഫിറോസ്പൂരിനും ഇടയിൽ ഓടുന്ന ത്രിപുര സുന്ദരി എക്സ്പ്രസിലാണ് സംഭവം നടന്നത്.
അമർപൂർ നിവാസിയായ പ്രതി ജനറൽ കോച്ചിൽ 15 വയസ്സുള്ള പെൺകുട്ടിയുടെ എതിർവശത്ത് ഇരിക്കുകയായിരുന്നു. അംബാസ സ്റ്റേഷനിൽ നിരവധി യാത്രക്കാർ ഇറങ്ങിയ ശേഷം, ട്രെയിൻ ഒരു തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി വിവേകപൂർവ്വം ആ പുരുഷന്റെ അശ്ലീല പ്രവൃത്തി റെക്കോർഡുചെയ്ത സഹോദരന് അയച്ചു. ശേഷം പെൺകുട്ടി യാത്രക്കാരെ വിവരം അറിയിച്ചു. അവർ പ്രതിയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ശേഷം റെയിൽവേ പൊലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.