
മധ്യപ്രദേശ്: ഇൻഡോറിലെ മൊഹൗവിലെ കലകുണ്ഡിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കവെ യുവാവ് മുങ്ങി മരിച്ചു(Young man died). സൈഫി നഗർ സ്വദേശിയായ രാഹുൽ ഖാൻ ആണ് കൊല്ലപ്പെട്ടത്.
കലകുണ്ഡ് റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. യുവാവ്, വിനോദയാത്രയുടെ ഭാഗമായാണ് പ്രദേശത്ത് എത്തിയത്.
അപകടം നടന്നയുടൻ പ്രദേശവാസികൾ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.