ഡൽഹി : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഡെവലപ്മെന്റ് ഓഫീസര്‍ രവീന്ദ്ര അഹിര്‍വാര്‍ (30) ആണ് മരിച്ചത്. സൗഹൃദ മത്സരത്തിനിടെ ബൗള്‍ ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഝാന്‍സിയിലെ ഗവണ്‍മെന്റ് ഇന്റര്‍ കോളേജ് (ജിഐസി) ഗ്രൗണ്ടിലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവാവിനെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാഥമികമായി ഹൃദയാഘാതമാണ് മരണകാരണമെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങല്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു പോലീസ് അറിയിച്ചു.