ജിമ്മിൽ വ്യായാമത്തിനുശേഷം വെള്ളം കുടിച്ചു, പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് | Gym Workout

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Milind
Updated on

പുണെ: ജിമ്മിൽ വ്യായാമത്തിനുശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. പുണെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ഒരു ജിമ്മിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിമ്മിൽ വ്യായാമത്തിനു ശേഷം മിലിന്ദ് കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിലിന്ദിന് 60 മുതൽ 70 ശതമാനം വരെ ബ്ലോക്കുകൾ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീൻ ഡോ.രാജേന്ദ്ര വേബിൾ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി മിലിന്ദ് കുൽക്കർണി ജിമ്മിൽ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്.

Related Stories

No stories found.
Times Kerala
timeskerala.com