ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ യുവാവ് ആക്രമിച്ചത് അതിക്രൂരമായി; തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ യിവതിക്ക് ദാരുണാന്ത്യം; സംഭവം ബിഹാറിൽ

ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ യുവാവ് ആക്രമിച്ചത് അതിക്രൂരമായി; തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ യിവതിക്ക് ദാരുണാന്ത്യം; സംഭവം ബിഹാറിൽ
Published on

ബീഹാർ : ബിഹാറിലെ ദർഭംഗയിൽ കുടുംബ തർക്കത്തെ തുടർന്ന് ഒരാൾ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. നെഹ്‌റ പോലീസ് സ്റ്റേഷൻ പരിധിയിലെ നെഹ്‌റ സ്വർണകർ ടോളിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ ഭർത്താവ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ, ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ദാരുണ മരണം സംഭവിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, രജനീഷ് താക്കൂർ (35) എന്നയാളാണ് ഭാര്യ തുളസി താക്കൂർ (30)നെ ക്രൂരമായി കൊലപ്പെടുത്തിയത്.ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീയുടെ നിലവിളി കേട്ട് സമീപത്തുള്ള ആളുകൾ സ്ഥലത്തെത്തി ഒരു ഗ്രാമത്തിലുള്ള ഡോക്ടറെ കാണിച്ച് പ്രഥമശുശ്രൂഷ നൽകി, തുടർന്ന് സാക്രിയിലെ രാംശില ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നില ഗുരുതരമായതിനെത്തുടർന്ന് സ്ത്രീയെ ഡിഎംസിഎച്ചിലേക്ക് റഫർ ചെയ്‌തെങ്കിലും വഴിമധ്യേ അവർ മരണപ്പെടുകയുമായിരുന്നു. നേപ്പാളിലെ ജനക്പൂർ സ്വദേശിയായ പവൻ താക്കൂറിന്റെ മകളായ തുളസി താക്കൂറാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. 2011 ൽ രജനീഷ് താക്കൂറിനെ വിവാഹം കഴിച്ചു. മരിച്ചയാൾക്ക് ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്, രണ്ടു പേരും പ്രായപൂർത്തിയാകാത്തവർ ആണെന്നും പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പോലീസ് അയച്ചു. സംഭവത്തിൽ യുവതിയുടെ കുടുംബം ബീറ്റ പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. നെഹ്‌റ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാഹുൽ കുമാർ സംഭവം സ്ഥിരീകരിച്ചു, മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. കുടുംബ തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com