ഗുവാഹത്തി : യുവ വനിതാമാധ്യമപ്രവര്‍ത്തകയെ ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ. അസമിലെ ഗുവാഹത്തിയിലാണ് ദാരുണ സംഭവം നടന്നത്. പ്രാദേശിക വാര്‍ത്താചാനലിലെ അവതാരകയായ ഋതുമണി റോയിയെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ അഞ്ചാംതീയതി വിവാഹം നടക്കാനിരിക്കേയാണ് ഇവര്‍ ജീവനൊടുക്കിയത്. വിവാഹക്ഷണപത്രം തയ്യാറാക്കുകയും അത് ആളുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം, ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ ഋതുമണി പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെ നിന്ന് രാത്രി ഓഫീസില്‍ മടങ്ങിയെത്തിയ അവര്‍ ജീവനൊടുക്കുകയായിരുന്നു. സഹപ്രവര്‍ത്തകരാണ് രാവിലെ മൃതദേഹം കണ്ടത്.
ഋതുമണിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്, ക്ഷമിക്കണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.