
ബീഹാർ : മുസാഫർപൂരിൽ ഒരു പോലീസ് ഇൻസ്പെക്ടർ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.കുറ്റാരോപിതനായ സബ് ഇൻസ്പെക്ടർ ദർഭംഗയിലാണ് ജോലി ചെയ്യുന്നത്, മുസാഫർപൂരിൽ എത്തിയ ഇയാൾ ഒരു കടയിൽ കയറി അനധികൃതമായി പണം പിരിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം , കടയുടമ പണം നൽകാൻ വിസമ്മതിച്ചതോടെ ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും, ജയിലിൽ അടക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. സംഭവത്തിനു പിന്നാലെ കടയുടമ കാസി മുഹമ്മദ്പൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ഇൻസ്പെക്ടർ മുസാഫർപൂർ ജില്ലാ പോലീസ് സേനയിൽ നിന്നുള്ളയാളല്ലെന്ന് മുസാഫർപൂർ പോലീസ് പറഞ്ഞു.ഇൻസ്പെക്ടർ കടയിൽ കയറി തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കടയുടമ ആരോപിക്കുന്നു. തട്ടിക്കൊണ്ടുപോകൽ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇര ആവശ്യപ്പെട്ടു.